Tuesday, September 15, 2026

നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിച്ചത് 8 വര്‍ഷം;ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ നിയമവിരുദ്ധമായി എട്ടു വര്‍ഷത്തിലധികം താമസിച്ചതിന് ഇന്ത്യന്‍ ട്രക്ക് ഡ്രൈവറെ യു.എസ് ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ന്യൂ ഹാംപ്ഷെയറിലെ ഹില്‍സ്ബറോയിലുള്ള കൊമേഴ്സ്യല്‍ വെഹിക്കിള്‍ ഇന്‍സ്പെക്ഷന്‍ സ്റ്റേഷനില്‍ വെച്ച് സെപ്റ്റംബര്‍ 11-നാണ് ഐസ് (ICE Boston) സംഘം സത്വീര്‍ സിങ് എന്ന ഇന്ത്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തത്. അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതത്തില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ന്യൂജേഴ്സിയിലാണ് താമസിച്ചിരുന്നത്.

2017-ല്‍ നിയമപരമായി അമേരിക്കയില്‍ പ്രവേശിച്ച സിങ്, അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ വീസ നിബന്ധനകള്‍ ലംഘിച്ച് തുടരുകയായിരുന്നു. ഇതിന് രണ്ടു ആഴ്ച മുന്‍പാണ് ന്യൂ ഹാംപ്ഷെയറിലെ കെയ്നനില്‍ വെച്ച് ബങ്കിം രാംജിഭായ് അഘേര എന്ന മറ്റൊരു ഇന്ത്യന്‍ പൗരനെയും ICE അറസ്റ്റ് ചെയ്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!