Monday, September 14, 2026

ഒമാനിൽ പുതിയ പുകയില എക്‌സൈസ് നികുതി ചട്ടം; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

മസ്‌കറ്റ്: ഒമാനിൽ പുകയില ഉൽപ്പന്നങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. സിഗരറ്റുകൾ ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ അടിസ്ഥാന വില നിശ്ചയിച്ചുകൊണ്ടാണ് ഒമാൻ നികുതി അതോറിറ്റി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.

പുതിയ ചട്ടപ്രകാരം, 20 സിഗരറ്റുകൾ അടങ്ങിയ ഒരു പാക്കറ്റിന്റെ കുറഞ്ഞ അടിസ്ഥാന വില 1 ഒമാനി റിയാൽ ആയിരിക്കും. ഇതിൽ താഴെയുള്ള വില എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായി സ്വീകരിക്കില്ല.

അതേസമയം, ഷീഷ ഉൾപ്പെടെയുള്ള റെഡി-ടു-യൂസ് പുകയില ഉൽപ്പന്നങ്ങൾക്ക് 250 ഗ്രാമിന് 2.5 ഒമാനി റിയാൽ എന്ന കുറഞ്ഞ അടിസ്ഥാന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ ഈ അടിസ്ഥാന വില ഉപഭോക്താവ് നൽകേണ്ട അന്തിമ ചില്ലറ വിൽപ്പന വിലയെന്നില്ല. എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വില നിശ്ചയിക്കുകയാണ് പുതിയ ചട്ടത്തിന്റെ ലക്ഷ്യം.

ഒക്ടോബർ ഒന്ന് മുതൽ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഒമാനിലെ പുകയില ഉൽപ്പന്നങ്ങളുടെ നികുതി കണക്കാക്കുന്ന രീതിയിൽ മാറ്റമുണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!