Monday, September 14, 2026

മണിപ്പൂരില്‍ കുക്കികള്‍ കൊല്ലപ്പെട്ട സംഭവം; നാഗ വിഭാഗക്കാരുടെ വീടുകള്‍ക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാല് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാഗ വിഭാഗക്കാരുടെ വീടുകള്‍ക്ക് തീയിട്ടു. ടമെങ്‌ലോങ് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആളൊഴിഞ്ഞ വീടുകള്‍ക്ക് നേരെയാണ് അക്രമികള്‍ തീയിട്ടത്. കൊലപാതകത്തിന് പിന്നില്‍ നാഗ വിഘടനവാദികളാണെന്ന ആരോപണത്തിന് പിന്നാലെയാണ് ഈ സംഭവം.

കഴിഞ്ഞ ദിവസം ലോങ്പി, ടോളന്‍ ഗ്രാമങ്ങളിലുണ്ടായ ആക്രമണം കുക്കി ജനതയ്ക്ക് നേരെ നടന്ന ഭീകരാക്രമണമാണെന്ന് വെസ്റ്റേണ്‍ വില്ലേജേഴ്‌സ് വോളന്റീയേഴ്‌സ് ആരോപിച്ചിരുന്നു. കുക്കി ഗ്രാമങ്ങളില്‍ കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട സംഘടന, നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല ബന്ദിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!