Friday, September 18, 2026

കെബെക്കിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച മുന്നറിയിപ്പ്

മണ്‍ട്രിയോള്‍: കെബെക്കിലെ (Quebec) വിവിധ പ്രദേശങ്ങളില്‍ തണുപ്പ് കടുക്കുന്ന സാഹചര്യത്തില്‍ ഫ്രോസ്റ്റ് വാണിങ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രിയോടെ താപനില പൂജ്യം ഡിഗ്രിയോ അതില്‍ താഴെയോ ആയി കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തണുപ്പും മഞ്ഞുവീഴ്ചയും കാരണം ചെടികള്‍ക്കും മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കാം.

ആമോസ്, ലാ മിനര്‍വ് – റൂഷ് റിവര്‍, ലാ സാറെ, ലെബല്‍-സുര്‍-കെവില്ലന്‍, മലാര്‍ട്ടിക്, മോണ്ട്-ലോറിയര്‍, മോണ്ട്-ത്രെംബ്ലന്റ് – സെന്റ്-അഗത്തെ, റൂയിന്‍, സെന്റ്-അഡെലെ – സെന്റ്-സോവര്‍, സെനെറ്റെറെ, തെമിസ്‌കാമിങ്, വാല്‍ ഡി ഓര്‍ – ലൂവിക്കോര്‍ട്ട്, വില്ലെ-മാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നിലനില്‍ക്കുന്നത്.

അതേസമയം, മണ്‍ട്രിയോള്‍ ദ്വീപില്‍ (Island of Montreal) താപനില ഏകദേശം 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും നഗരപ്രാന്തപ്രദേശങ്ങളില്‍ താപനില ഇതിലും കുറയാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!