Sunday, September 20, 2026

സസ്‌കച്വാനിലെ കിസ്‌ബെയ്ക്ക് സമീപം പരിശീലന വിമാനം തകര്‍ന്നുവീണു; 2 മരണം

സസ്‌കച്വാന്‍: സസ്‌കച്വാനിലുള്ള കിസ്‌ബെയ്ക്ക് (Kisbey) സമീപം ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. മാനിറ്റോബയിലെ ‘ഹാര്‍വ്‌സ് എയര്‍’ (Harv’s Air) എന്ന ഫ്‌ലൈറ്റ് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ‘സെസ്‌ന 172’ (Cesnsa 172) വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ റെജൈനയില്‍ നിന്ന് കാര്‍ലൈല്‍ വഴി സ്റ്റെയിന്‍ബാക്കിലേക്ക് നടത്തിയ രാത്രി പരിശീലന പറക്കലിനിടെയായിരുന്നു ദുരന്തം. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സിനായി സമയം തികയ്ക്കുന്നതിന്റെ (flight hours) ഭാഗമായി വിമാനം വാടകയ്ക്കെടുത്ത് പറത്തുകയായിരുന്നു രണ്ടുപേരുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം നിശ്ചിത സമയത്തും ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, സൈനിക വിമാനത്തിന്റെയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെയും (RCMP) സഹായത്തോടെയാണ് വൈകുന്നേരത്തോടെ തകര്‍ന്ന വിമാനം കണ്ടെത്തിയത്.

വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2025 ജനുവരിക്ക് ശേഷം ഇതേ ഫ്‌ലൈറ്റ് സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!