Sunday, September 20, 2026

വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരം: ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കില്ലെന്ന് ഉറപ്പുനല്‍കാതെ സ്റ്റീവ് മക്കിന്നന്‍

ഓട്ടവ: കാനഡയിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സ്വകാര്യമേഖലയ്ക്ക് തുറന്നുനല്‍കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ വിമാന യാത്രികര്‍ക്കിടയിലും തൊഴിലാളി സംഘടനകള്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നീക്കം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധനയിലേക്ക് വഴിവെച്ചേക്കുമെന്ന് ആശങ്ക.

സ്വകാര്യവത്കരണത്തിലൂടെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടുകയില്ലെന്ന് സിടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നന് ഉറപ്പുനല്‍കാന്‍ സാധിച്ചില്ല.
നിരക്കുകളില്‍ അനാവശ്യമായ വര്‍ധന ഉണ്ടാകില്ലെന്ന് മാത്രമാണ് മന്ത്രി വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങളും പുതിയ നയരേഖകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും, ഈ മാറ്റം വിമാനത്താവളങ്ങളിലെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ടൊറന്റോ-പിയേഴ്സണ്‍, മണ്‍ട്രിയോള്‍-ട്രൂഡോ, കാല്‍ഗറി, വന്‍കൂവര്‍ എന്നീ നാല് പ്രധാന വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് സര്‍ക്കാര്‍ പ്രാഥമികമായി ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ആധുനികവല്‍ക്കരണവും വേഗത്തിലാക്കാന്‍ സ്വകാര്യ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങളില്‍ മാത്രം സ്വകാര്യ നിക്ഷേപകരെ അനുവദിക്കുക.

ഈ തീരുമാനത്തിനെതിരെ കാനഡയിലെ പ്രമുഖ തൊഴിലാളി സംഘടനയായ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസും കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലാഭ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ലാന്‍ഡിങ് ഫീസും മറ്റ് സര്‍വീസ് ചാര്‍ജുകളും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!