Wednesday, September 23, 2026

മണ്‍ട്രിയോളില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; നാല് കൗമാരക്കാര്‍ അറസ്റ്റില്‍

മണ്‍ട്രിയോള്‍: മണ്‍ട്രിയോലിന് സമീപം ‘പ്ലേസ് റോസ്മേരെ’ (Place Rosemère) ഷോപ്പിങ് മാളിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മോഷണം നടത്തിയ നാല് കൗമാരക്കാരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഒരു മുതിര്‍ന്ന വ്യക്തിയുമാണ് പിടിയിലായതെന്ന് തെരേസ്-ഡി ബ്ലെയ്ന്‍വില്ലെ (RIPTB) പോലീസ് അറിയിച്ചു.

കവര്‍ച്ചയ്ക്ക് ശേഷം വാഹനം ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് മിനിറ്റുകള്‍ക്കകം പിടികൂടുകയായിരുന്നു. ബോയിസ്ബ്രിയാന്‍ഡ് (Boisbriand) മുനിസിപ്പാലിറ്റിയിലെ ഷാങ്-ഷാക്-റൂസ്സോ ഹൈസ്‌കൂളിന് സമീപവും പ്ലേസ് റോസ്മേരെയ്ക്ക് സമീപവും വന്‍ പോലീസ് വ്യൂഹത്തെ വിന്യസിച്ചാണ് പ്രതികളെ വലയിലാക്കിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, കവര്‍ച്ചയ്ക്കിടെ പ്രതികള്‍ കുരുമുളക് സ്‌പ്രേ (Cayenne pepper) ഉപയോഗിച്ചതിനാല്‍ അവിടെയുണ്ടായിരുന്ന ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

പിടിയിലായവരില്‍ മൂന്ന് പേരെ പിന്നീട് നേരിട്ട് ഹാജരാകാം എന്ന ഉറപ്പില്‍ മോചിപ്പിച്ചു. എന്നാല്‍ ഒരാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. തത്സമയം കൃത്യമായ വിവരങ്ങള്‍ കൈമാറിയതാണ് പ്രതികളെ ഉടനടി പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് ചീഫ് ഇന്‍സ്പെക്ടര്‍ കരീന്‍ ഡിസോള്‍ണിയര്‍ പറഞ്ഞു.

ഗ്രേറ്റര്‍ മണ്‍ട്രിയോള്‍ മേഖലയില്‍ അടുത്തകാലത്തായി നടക്കുന്ന ജ്വല്ലറി കവര്‍ച്ചകളുടെ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണിത്. ഈ മാസമാദ്യം മണ്‍ട്രിയോളിലെ ചൈനാടൗണിലെ ജ്വല്ലറി തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസിലും നാല് കൗമാരക്കാരെയും 21 വയസ്സുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ജൂലൈയില്‍ കാരഫോര്‍ ആംഗ്രിഗ്‌നോണ്‍ (Carrefour Angrignon), അഹന്റ്‌സിക്-കാര്‍ട്ടിയര്‍വില്ലെ (Ahuntsic-Cartierville) എന്നിവിടങ്ങളിലെ ജ്വല്ലറികളിലും സമാനമായ രീതിയില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!