Wednesday, September 23, 2026

ഹാലിഫാക്‌സില്‍ ഹോട്ടല്‍ നിരക്കുകള്‍ കുതിച്ചുയരുന്നു; സഞ്ചാരികള്‍ ദുരിതത്തില്‍

നോവസ്‌കോഷ: സഞ്ചാരികളെ വലച്ച് ഹാലിഫാക്‌സില്‍ ഹോട്ടല്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നു. സൗകര്യപ്രദമായ ഒരു താമസസ്ഥലത്തിനായി മുമ്പൊരിക്കലുമില്ലാത്ത തുകയാണ് സഞ്ചാരികള്‍ക്ക് നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഹാലിഫാക്‌സിലെ ഹോട്ടല്‍ നിരക്കുകളില്‍ 20 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായതായി മാരിടൈം ട്രാവല്‍ ബ്രാഞ്ച് മാനേജര്‍ മൈരാന്‍ഡ മില്ലര്‍ വ്യക്തമാക്കി.

യൂറോപ്പില്‍ നിന്നുള്ള നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ വര്‍ധിച്ചതും ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയതുമാണ് നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണം. അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഹാലിഫാക്‌സ് എന്ന് സി.എ.എ അറ്റ്‌ലാന്റിക് വക്താവ് ജൂലിയ കെന്റ് പറഞ്ഞു. വലിയ പരിപാടികളും സംഗീതമേളകളും നടക്കുമ്പോള്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ നഗരത്തിലേക്ക് എത്തുന്നത് ഹോട്ടലുകള്‍ ‘ഡൈനാമിക് പ്രൈസിങ്’ (ഡിമാന്‍ഡിന് അനുസരിച്ച് നിരക്ക് കൂട്ടുന്ന രീതി) നടപ്പിലാക്കാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും സാധാരണ ദിവസങ്ങളില്‍ പോലും നിരക്കുകള്‍ കുതിച്ചുയരാന്‍ വഴിവെക്കുന്നു.

യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

നഗരത്തിന് പുറത്ത് മുറികള്‍ തിരയുക: ഉയര്‍ന്ന നിരക്ക് ഒഴിവാക്കാന്‍ ഹാലിഫാക്‌സ് നഗരത്തിന് പുറത്തുള്ള ഹോട്ടലുകളില്‍ താമസം കണ്ടെത്താന്‍ ശ്രമിക്കുക.

മുന്‍കൂട്ടി ബുക്ക് ചെയ്യുക: അവസാന നിമിഷം കുറഞ്ഞ നിരക്കില്‍ മുറികള്‍ ലഭിക്കുന്ന കാലം കഴിഞ്ഞെന്നും, യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മുറികള്‍ ബുക്ക് ചെയ്യണമെന്നും സി.എ.എ മുന്നറിയിപ്പ് നല്‍കുന്നു.

പോളിസികള്‍ പരിശോധിക്കുക: വിശ്വസനീയമായ സൈറ്റുകള്‍ വഴി മാത്രം ബുക്ക് ചെയ്യുകയും, പ്ലാനുകളില്‍ മാറ്റമുണ്ടായാല്‍ നഷ്ടം വരാതിരിക്കാന്‍ കാന്‍സലേഷന്‍ പോളിസികള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കുകയും ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!