Thursday, September 24, 2026

ടൊറന്റോയില്‍ വാഹന മോഷണം തടയുന്നതിനിടെ അപകടം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

ടൊറന്റോ: ടൊറന്റോയിലെ റെക്സ്ഡെയ്ലില്‍ (Rexdale) വാഹന മോഷണ അന്വേഷണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 2:30-ഓടെ ഇസ്ലിങ്ടണ്‍ അവന്യൂ (Islington Avenue), എല്‍ംഹര്‍സ്റ്റ് ഡ്രൈവ് (Elmhurst Drive) ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് നേരെ മോഷണശ്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ പൊലീസ്, രണ്ട് വാഹനങ്ങള്‍ അമിതവേഗതയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടതായി വ്യക്തമാക്കി. ഇതില്‍ ഒരു വാഹനം പൊലീസ് കാറിലിടിക്കുകയായിരുന്നു. ഇടിയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു. എന്നാല്‍ ഈ വാഹനം മോഷ്ടിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല.

അപകടത്തില്‍ പരുക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

രക്ഷപ്പെട്ട രണ്ടാമത്തെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്നുവെങ്കിലും പിടികൂ
ടാനായില്ല. ഈ വാഹനത്തെയും പ്രതികളെയും കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇസ്ലിങ്ടണ്‍, ടര്‍പിന്‍ അവന്യൂകള്‍ക്ക് ഇടയിലുള്ള എല്‍ംഹര്‍സ്റ്റ് ഡ്രൈവ് അടച്ചതായും മറ്റ് വഴികള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!