Wednesday, September 30, 2026

‘ജോലികള്‍ മാറാന്‍ പോവുകയാണ്’; AI യുടെ വളര്‍ച്ചയില്‍ പ്രതികരിച്ച് മസ്‌ക്

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എ.ഐ.) റോബോട്ടുകളുടെയും അതിവേഗ വളര്‍ച്ച ഭാവിയിലെ തൊഴില്‍ മേഖലയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ വരുത്തുമെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ‘ജോലികളുടെ സ്വഭാവം തന്നെ മാറാന്‍ പോവുകയാണ്’ എന്നാണ് ഭാവിയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് മസ്‌ക് മറുപടി നല്‍കിയത്.

എ.ഐ.യും യന്ത്രങ്ങളും കൂടുതല്‍ മേഖലകള്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പല തൊഴിലുകളുടെയും സ്വഭാവം മാറും. എന്നാല്‍ ഇത് മനുഷ്യരുടെ ജോലികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കില്ലെന്നും, പകരം പുതിയ തൊഴിലവസരങ്ങളും സാങ്കേതിക പങ്കാളിത്തവും രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് മസ്‌കിന്റെ വിലയിരുത്തല്‍.

നിലവില്‍ സോഫ്റ്റ്വെയര്‍ വികസനം, ഡാറ്റാ അനാലിസിസ്, കസ്റ്റമര്‍ സര്‍വീസ്, കണ്ടെന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ എ.ഐ. ഉപയോഗം വര്‍ധിച്ചുവരികയാണ്. കമ്പനികള്‍ ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ യന്ത്രങ്ങളിലേക്ക് മാറ്റുകയും എ.ഐ. മേഖലയില്‍ നിക്ഷേപം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

എ.ഐ.യും ഹ്യൂമനോയിഡ് റോബോട്ടുകളും സജീവമാകുന്നതോടെ ഉല്‍പ്പാദനക്ഷമതയും സേവന ലഭ്യതയും വന്‍തോതില്‍ ഉയരുമെന്നും, ഇത് മനുഷ്യര്‍ക്ക് കൂടുതല്‍ ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന പുതിയൊരു കാലഘട്ടത്തിന് വഴിവെക്കുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!