Wednesday, September 30, 2026

പൈലറ്റ് വാഹനങ്ങള്‍ കൂട്ടരുത്; പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ യാത്രാവ്യൂഹത്തില്‍ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ തിരുവനന്തപുരം ഡിസിപിയോട് കടുത്ത അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം അനാവശ്യമായി കൂട്ടരുതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം ഡിസിപിക്ക് കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്ന് അധികമായി എത്തിയ സുരക്ഷാ വാഹനങ്ങള്‍ തിരികെ മടക്കി അയച്ചു.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം മുന്‍കാലങ്ങളിലേതുപോലെ കൂറ്റന്‍ അകമ്പടി വാഹനവ്യൂഹം വേണ്ടെന്നത് വി.ഡി. സതീശന്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, നിലവില്‍ സര്‍ക്കാരിനെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. കഴിഞ്ഞ അര്‍ധരാത്രി 12 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാക്കയില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

ഇന്ന് രാവിലെയോടെ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പ്രതിഷേധ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പോലീസിനെയും എസ്‌കോര്‍ട്ട് വാഹനങ്ങളെയും ഡിസിപിയുടെ നേതൃത്വത്തില്‍ വിന്യസിച്ചത്. എന്നാല്‍ വഴിയില്‍ വെച്ച് കൂടുതല്‍ അകമ്പടി വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് കടുത്ത അനിഷ്ടം അറിയിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!