Wednesday, September 30, 2026

KSFDC ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ ചുമതലയേറ്റു. തനിക്ക് ലഭിച്ച ഈ പദവി ‘ദൈവത്തിന്റെ നീതിയാണെന്ന്’ ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരേല്‍പ്പിച്ച വലിയ ഉത്തരവാദിത്തമായിട്ടാണ് ഇതിനെ കാണുന്നതെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയെന്നത് ക്രിയേറ്റീവ് കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രേംകുമാര്‍, നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ള തിയേറ്ററുകള്‍ വേഗത്തില്‍ തുറക്കുമെന്നും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഉറപ്പുനല്‍കി. ചിത്രാഞ്ജലി സ്റ്റുഡിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കും. പ്രേക്ഷകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും അവരെ ചൂഷണം ചെയ്യുന്ന തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ കുറച്ചുകൂടി മര്യാദ കാണിക്കാമായിരുന്നുവെന്നും അത് മനസ്സിനേറ്റ മുറിവാണെന്നും പറഞ്ഞ പ്രേംകുമാര്‍, എന്നാല്‍ സംഭവിച്ച കാര്യങ്ങളില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

അതേസമയം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണായി നടി പ്രിയങ്ക നായരും ഇന്ന് ചുമതലയേറ്റു. സിനിമാ മേഖലയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേഖലയിലെ വനിതാ പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!