Thursday, October 1, 2026

‘അസാമാന്യ ധൈര്യം’; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിലുണ്ടായ ആക്രമണത്തിനിടയിലും സമയോചിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഗുരുതരമായി പരുക്കേറ്റിട്ടും ചെറുത്തുനില്‍ക്കുകയും കോക്പിറ്റ് വാതില്‍ തുറന്ന് അക്രമിയെ കീഴടക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമൊരുക്കുകയും ചെയ്ത സ്മിത് മച്ചാര്‍ ഒരു യഥാര്‍ത്ഥ ഹീറോയാണെന്നും അദ്ദേഹത്തിന്റെ അസാധാരണ ധൈര്യത്തിന് സല്യൂട്ട് നല്‍കുന്നുവെന്നും നെതന്യാഹു എക്സില്‍ കുറിച്ചു. പരിക്കേറ്റിട്ടും നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ സംരക്ഷിച്ച ക്യാപ്റ്റന്‍ മച്ചാറിനെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളില്‍ പൈലറ്റുമാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയിലാണ് സ്മിത് മച്ചാറിന് പരുക്കേറ്റത്. തുടര്‍ന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ടെല്‍ അവീവിലെത്തിച്ചു. സംഭവത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ ജീവനക്കാര്‍ നിലവില്‍ സൗദിയില്‍ ചികിത്സയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!