Thursday, October 1, 2026

എറ്റോബിക്കോയിൽ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തി

ടൊറന്റോ: എറ്റോബിക്കോയിലെ ഒരു വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയ സംഭവത്തിൽ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. കിപ്ലിംഗ് അവന്യൂ–ബേൺഹാംതോർപ്പ് റോഡ് മേഖലയിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെ 12.40ഓടെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം എന്താണെന്നോ സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!