Thursday, October 1, 2026

ടൊറന്റോയിൽ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി മോഷണം; മൂന്ന് പേർക്കായി തിരച്ചിൽ

ടൊറന്റോ: പാഴ്സൽ എത്തിക്കാനെന്ന വ്യാജേന വീട്ടിലെത്തി അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പ്രതികൾക്കായി ടൊറന്റോ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഓഗസ്റ്റ് 16ന് രാത്രി 9.40ഓടെ ഫിഞ്ച് അവന്യൂ ഈസ്റ്റ്–വാർഡൻ അവന്യൂ മേഖലയിലാണ് സംഭവം. പാഴ്സൽ എത്തിക്കാനെത്തിയതായി പറഞ്ഞ് ഒരാൾ ആദ്യം വാതിലിൽ മുട്ടുകയായിരുന്നു. പാഴ്സൽ വാതിൽക്കൽ വെച്ചുപോകാൻ വീട്ടുടമ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ അത് അവിടെ വെച്ച് മടങ്ങി.

പിന്നീട് വീട്ടുടമ പാഴ്സൽ എടുക്കാൻ വാതിൽ തുറന്നപ്പോൾ മൂന്ന് പേർ ബലമായി അകത്തേക്ക് കയറിയതായി പൊലീസ് അറിയിച്ചു. അപ്പാർട്ട്മെന്റിൽ തിരച്ചിൽ നടത്തിയ പ്രതികൾ നിരവധി വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

വെള്ള നിറത്തിലുള്ള Acura RDX വാഹനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവത്തിൽ ഹോൾഡ്-അപ്പ് സ്ക്വാഡ് അന്വേഷണം നടത്തിവരികയാണ്.

ആദ്യ പ്രതിക്ക് ഏകദേശം 20 വയസും മെലിഞ്ഞ ശരീരപ്രകൃതിയുമാണെന്നാണ് പൊലീസിന്റെ വിവരണം. രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികൾക്ക് ഏകദേശം 30 വയസുണ്ടെന്നും യഥാക്രമം മിതമായതും വലുതുമായ ശരീരപ്രകൃതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളുടെ ചിത്രങ്ങളും വാഹനത്തിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പ്രതികൾ അപകടകാരികളാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇവരെ കണ്ടാൽ സമീപിക്കാതെ ഉടൻ 911ൽ വിവരം അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!