Saturday, October 3, 2026

റഡാറില്‍ നിന്നും കനേഡിയന്‍ എയര്‍ ആംബുലന്‍സ് അപ്രത്യക്ഷമായി; 6 പേര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചു

മസാച്യുസെറ്റ്‌സ്:മസാച്യുസെറ്റ്‌സിലെ നാന്റക്കറ്റ് തീരത്തിന് സമീപം കനേഡിയന്‍ എയര്‍ ആംബുലന്‍സ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ബെര്‍മുഡയില്‍ നിന്ന് യുഎസിലെ ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് രോഗിയുമായി പോവുകയായിരുന്ന വിമാനവുമായാണ് ശനിയാഴ്ച പുലര്‍ച്ചെ ബന്ധം നഷ്ടപ്പെട്ടത്. രോഗിയും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന ആറുപേരെ കാണാതായിട്ടുണ്ട്.

ഒന്റാരിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സ്’ എന്ന കമ്പനിയുടെ ‘ഗള്‍ഫ്‌സ്ട്രീം ജി 100’ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബെര്‍മുഡയിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബോസ്റ്റണിലേക്ക് കൊണ്ടുപോകുന്ന മെഡിക്കല്‍ ഇവാക്വേഷന്‍ ദൗത്യത്തിലായിരുന്നു വിമാനം. യാത്രയ്ക്കിടെ പെട്ടെന്ന് 9,000 അടിയിലധികം താഴേക്ക് പതിച്ച ശേഷമാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമായുള്ള വിമാനത്തിന്റെ സിഗ്‌നലുകള്‍ പൂര്‍ണ്ണമായും നിലച്ചത്.

സംഭവത്തെ തുടര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് നാന്റക്കറ്റ് ദ്വീപിന് തെക്കുവശത്തുള്ള കടല്‍പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആറുപേരെക്കുറിച്ചോ അവരുടെ അവസ്ഥയെക്കുറിച്ചോ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താതെ അപകടകാരണം സാങ്കേതിക തകരാറാണോ അതോ പ്രതികൂല കാലാവസ്ഥയാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!