Monday, October 5, 2026

ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം, ലൈഫ് പദ്ധതി തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീടില്ലാത്ത എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്ന ലൈഫ് പദ്ധതി തുടർന്നും മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ബജറ്റിൽ ലൈഫ് പദ്ധതിയിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അവർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷീ സ്കൂട്ടറുകളുടെ വിതരണച്ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!