Monday, October 5, 2026

കെബെക്ക് തിരഞ്ഞെടുപ്പ്: ഭരണമാറ്റ പ്രതീക്ഷയില്‍ പാര്‍ട്ടി കെബെക്വ; വോട്ടെടുപ്പ് പുരോഗമിക്കുന്നു

മണ്‍ട്രിയോള്‍: കെബെക്കില്‍ ജനവിധി ഇന്ന്. പ്രവിശ്യയിലെ 127 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് തവണ ഭരണം കൈയാളിയ കൊയലിഷന്‍ അവിനീര്‍ കെബെക്ക് (CAQ) സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍, ഇത്തവണ പാര്‍ട്ടി കെബെക്വ (PQ) പ്രവിശ്യയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

പി.ക്യു നേതാവ് പോള്‍ സെന്റ് പിയറി പ്ലാമോണ്ടണ്‍ ആണ് ഇത്തവണത്തെ പ്രധാന മത്സരരാര്‍ത്ഥി. നിലവിലെ സി.എ.ക്യു നേതാവ് ക്രിസ്റ്റീന്‍ ഫ്രെഷെറ്റ്, ലിബറല്‍ പാര്‍ട്ടി നേതാവ് ചാള്‍സ് മില്ലിയാര്‍ഡ്, കെബെക്ക് സോളിഡെയര്‍ സഹ വക്താവ് റൂബ ഗസാല്‍, കെബെക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് എറിക് ദുഹൈം എന്നിവരടങ്ങിയ ശക്തമായ നിരയാണ് അദ്ദേഹത്തിന് എതിരാളികളായുള്ളത്.

തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കെബെക്കിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു റഫറണ്ടം (പൊതുജനഹിത പരിശോധന) നടപ്പിലാക്കുമെന്ന് പ്ലാമോണ്ടണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഒഴിയുന്ന 2029-ന് ശേഷമേ ഇത് ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക അനിശ്ചിതത്വം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, വീണ്ടും ഉയര്‍ന്നുവരുന്ന പരമാധികാര റഫറണ്ടം സാധ്യതകള്‍ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു 40 ദിവസം നീണ്ടുനിന്ന പ്രചാരണ രംഗം. പ്രവിശ്യയിലുടനീളം പ്രാദേശിക സമയം രാത്രി 8 മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

മുമ്പ് എറിക് ദുഹൈമിന്റെ നേതൃത്വത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം നിര്‍ണ്ണായക ശക്തിയായി മാറാമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രവിശ്യയിലെ നാലിലൊന്ന് വോട്ടര്‍മാരും അഡ്വാന്‍സ് പോളിങിലൂടെ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായി അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയായ ഇലക്ഷന്‍സ് കെബെക്ക് (Élections Québec) അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!