Tuesday, October 6, 2026

ഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാരടക്കം 12 ജീവനക്കാർക്ക് പരുക്ക്

മസ്കറ്റ്: ഒമാൻ തീരത്ത് പാനമ രജിസ്ട്രേഷനിലുള്ള കപ്പലിന് നേരെ ആക്രമണം. 11 ഇന്ത്യക്കാരടക്കം 12 കപ്പൽ ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഒമാൻ അധികൃതരുടെ സഹായത്തോടെ പരുക്കേറ്റവരെ സുരക്ഷിതമായി മാറ്റി ഖസാബിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

പാനമ പതാകയുള്ള എം.ടി. ഓൺ പീസ് എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ കപ്പലിൽ ആക്രമണ വസ്തു പതിച്ചതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കപ്പലിന്റെ IMO നമ്പർ 9893204 ആണ്.

മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പരുക്കേറ്റ ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!