Tuesday, October 6, 2026

സ്കാർബ്റോയിൽ ഇലക്ട്രിക് ബൈക്കിന് തീപിടിച്ച് ഒരാൾക്ക് പരുക്ക്: നാല് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടൊറന്റോ: സ്കാർബ്റോയിൽ ഇലക്ട്രിക് ബൈക്കിന് തീപിടിച്ച് ഒരാൾക്ക് പരുക്കേറ്റു. സ്കാർബ്റോയിലുള്ള മാസി അവന്യൂവിൽ, ഡാൻഫോർത്ത് – വിക്ടോറിയ പാർക്ക് അവന്യൂകൾക്ക് സമീപമാണ് ഇന്ന് അപകടമുണ്ടായത്. പരുക്കേറ്റയാളെ നിസ്സാര പരുക്കുകളോടെ പാരാമെഡിക്കൽ സംഘം ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും നിലവിൽ അവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

സ്ഥലത്തെത്തിയ ടൊറന്റോ ഫയർ സർവീസസ് ഉദ്യോഗസ്ഥർ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അഗ്നിശമനസേന അന്വേഷണം ആരംഭിച്ചു.

ഇ-ബൈക്കുകളിലും ഇ-സ്കൂട്ടറുകളിലും ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുന്നതും ഗുണനിലവാരമില്ലാത്ത ചാർജറുകൾ ഉപയോഗിക്കുന്നതും അടുത്തിടെയായി നഗരത്തിൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് ടൊറന്റോ ഫയർ സർവീസസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ അംഗീകൃത ബാറ്ററികളും ചാർജറുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!