Wednesday, October 7, 2026

പേപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

തിരുവനന്തപുരം: കേരളത്തില്‍ എസ്സി/എസ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരിക്കെ നടത്തിയ ഇടപാടില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. വ്യാജ (പേപ്പര്‍) കമ്പനിക്ക് കരാര്‍ നല്‍കി കോര്‍പ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

1992-93 കാലഘട്ടത്തില്‍ നടന്ന 9,06,783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഗ്യാനേഷ് കുമാറിനെതിരെ വകുപ്പുതല നടപടി വേണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. 2022-ല്‍ അന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നടപടി ശിപാര്‍ശ ചെയ്ത് ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും പിന്നീട് ഈ ഫയലില്‍ തുടര്‍നീക്കങ്ങളൊന്നും ഉണ്ടായില്ല.

പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന് കീഴില്‍ കൊമേഴ്സ്യല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാണ് പേപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരം 25 ശതമാനം തുക മാത്രം അഡ്വാന്‍സ് നല്‍കാന്‍ വ്യവസ്ഥയുള്ളപ്പോള്‍, അതിന് വിപരീതമായി 90 ശതമാനം തുകയും ഗ്യാനേഷ് കുമാര്‍ അഡ്വാന്‍സ് നല്‍കുകയായിരുന്നു. എന്നാല്‍ കമ്പനി കരാര്‍ പ്രകാരമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ കോര്‍പ്പറേഷന് നല്‍കിയില്ലെന്ന് മാത്രമല്ല, കോര്‍പ്പറേഷന് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗ്യാനേഷ് കുമാറിനും പ്രൊജക്ട് ഓഫീസര്‍ ബാലഭാസ്‌കറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമൊന്നും ഉണ്ടായില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!