ബ്യൂണസ് ഐറിസ്: ‘നിങ്ങളെ എല്ലാവരെയും ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും, പക്ഷേ ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. ഈ കുട്ടികളെയും അവര്‍ക്ക് ശേഷം വരുന്ന എല്ലാവരെയും ഞാന്‍ പിന്തുണയ്ക്കും,’ ഗാലറിയില്‍ നിറഞ്ഞുനിന്ന ആരധാകര്‍ക്ക് വിങ്ങുന്ന ഹൃദയത്തോടെ മാത്രമെ ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞുളളു. ആ നീലകുപ്പായത്തോടെ വിടപറഞ്ഞ് മെസി നടത്തതിയ വിടവാങ്ങള്‍ പ്രസംഗം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
‘ഇനി ഇവിടേക്ക് വരാന്‍ കഴിയാത്തതും അര്‍ജന്റീന ദേശീയ ടീമിനൊപ്പം ഇനി ഉണ്ടാകില്ല എന്നതും വല്ലാതെ വേദനിപ്പിക്കും. എന്റെ ഇഷ്ടപ്രകാരമാണെങ്കില്‍, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു, കാരണം അര്‍ജന്റീനയ്ക്കായി കളിക്കുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല,’ മത്സരത്തിനു ശേഷമുള്ള വികാരഭരിതമായ പ്രസംഗത്തില്‍ മെസ്സി പറഞ്ഞു.

ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളേയും അര്‍ജന്റീനയേയും ചേര്‍ത്ത് ഉയരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെക്കൂടി പാടേ തള്ളിക്കൊണ്ടായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രസംഗം. കഴിഞ്ഞ ലോകകപ്പ് മത്സരം തീവ്രമായ അനുഭവമായിരുന്നു. എന്റെ രാജ്യത്തിന്റെ സ്വപ്നം വീണ്ടും സാക്ഷാത്കരിക്കുന്നതിന്റെ അത്രയേറെ അടുത്ത് ഞങ്ങള്‍ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഞങ്ങള്‍ക്ക് വലിയൊരു സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ലോകകപ്പിനുശേഷം പലതരം സിദ്ധാന്തങ്ങളും വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉയര്‍ന്നുവന്നു. മാനസികമായും ശാരീരികമായും ഞങ്ങള്‍ക്ക് സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. എന്നിട്ടും ഞങ്ങളുടെ സര്‍വ്വ ശക്തിയുമെടുത്ത് ഞങ്ങള്‍ പോരാടി. ഈ ലോകകപ്പില്‍ ഞങ്ങള്‍ നന്നായി പോരാടി. എല്ലാ സഹതാരങ്ങള്‍ക്കും കൂടെ കളിച്ച എല്ലാവര്‍ക്കും നന്ദി’. മെസി പറഞ്ഞു.
മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നിന്ന്…
‘2022-ല്‍, എന്റെ മാത്രം സ്വപ്നമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നമാണ് ഞങ്ങള്‍ സാക്ഷാത്കരിച്ചത്: വീണ്ടും ലോക ചാമ്പ്യന്മാരാകുക എന്നത്. ഞങ്ങള്‍ അത് ചെയ്തു. ഞങ്ങള്‍ ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസ്സയും നേടി… ഈ ദേശീയ ടീമിനൊപ്പം ഞാന്‍ അനുഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്,’ മെസ്സി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം തുടര്‍ന്നു… ”എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചതിന് എല്ലാ സഹതാരങ്ങള്‍ക്കും നന്ദി. ഇത് എനിക്കുവേണ്ടി മാത്രം സംഭവിച്ചതല്ല, നിങ്ങളെന്നെ അതിന് സഹായിച്ചു. അര്‍ജന്റീനയുടെ കുപ്പായം ഞാന്‍ വല്ലാതെ മിസ്സ് ചെയ്യും. എന്നാല്‍ ഇനി ഞാന്‍ പുറത്തിരുന്ന് ഈ യുവതാരങ്ങളെ പിന്തുണയ്ക്കും. നമ്മള്‍ എപ്പോഴും ഐക്യത്തോടെ നിലകൊള്ളണം. നമ്മള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ മറ്റാരേക്കാളും ശക്തരാണ്.”
കഴിഞ്ഞ മാസം അന്തരിച്ച തന്റെ പിതാവ് ജോര്‍ജിയെയും മെസ്സി അനുസ്മരിച്ചു. ‘ഇന്ന് എന്റെ മനസ്സില്‍ നിരവധി വികാരങ്ങളുണ്ട്, എന്നാല്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് എന്റെ അച്ഛനെയാണ്,’താരം പറഞ്ഞു.
‘ഇപ്പോള്‍ എന്റെ മനസ്സില്‍ പലവിധ വികാരങ്ങളാണ് കടന്നുപോകുന്നത്. ഇത് എനിക്ക് വളരെ ബുദ്ധിമുട്ടേറിയ ഒരു നിമിഷമായതുകൊണ്ട് ഞാന്‍ പറയാന്‍ ആഗ്രഹിച്ച പല കാര്യങ്ങളും എനിക്ക് മറന്നുപോയേക്കാം. എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്റെ അച്ഛനാണ്. ഇവിടെ കളിക്കുന്നത് ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു, അര്‍ജന്റീനക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ മെസ്സി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ നന്ദിയുള്ളവനായി, അഭിമാനത്തോടെ, സമാധാനത്തോടെ പടിയിറങ്ങുന്നു. എല്ലാത്തിനും നന്ദി.’
