Thursday, October 8, 2026

ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; മുന്‍ഭാഗത്തിന് കേടുപാടുകള്‍, അടിയന്തര ലാന്‍ഡിങ്

പട്‌ന: പട്നയില്‍ നിന്ന് ലക്‌നൗവിലേക്ക് 104 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിന് (6E-925) ആകാശത്ത് വെച്ച് മിന്നലേറ്റു. ഏകദേശം 17,000 അടി ഉയരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് (നോസ് സെക്ഷന്‍) കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വിമാനങ്ങളുടെ ബാഹ്യഭാഗം സാധാരണയായി ഇടിമിന്നലിനെ പ്രതിരോധിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും, അതിനാല്‍ കേടുപാടുകള്‍ക്ക് കാരണം വലിയ ആലിപ്പഴ വീഴ്ചയോ പക്ഷി ഇടിച്ചതോ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് വ്യോമയാന വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ലഖ്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് തുടര്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കുകയോ പകരം യാത്രാസൗകര്യം ക്രമീകരിക്കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്‍ജിനീയറിംഗ് സംഘവും ഡി.ജി.സി.എയും നടത്തുന്ന വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!