Friday, October 9, 2026

മാസപ്പടി കേസ്: പിണറായിക്ക് തിരിച്ചടി; കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇ ഡി നൽകിയ കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

കേസെടുക്കാൻ ആവശ്യമായ തെളിവുകൾ സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. രേഖകൾ പ്രാഥമികമായി പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതെന്നും ഇ ഡി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയെ ഇ ഡി ചോദ്യം ചെയ്തു.

പ്രാഥമിക അന്വേഷണം നടത്തുന്നതിനുള്ള സമയപരിധി പോലും കഴിഞ്ഞതായി ഇ ഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടും തുടർനടപടികൾ വൈകുന്നതാണ് ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഡയറിക്കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്തേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മൊഴിവിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭ്യമായിരിക്കെ പ്രാഥമിക അന്വേഷണം ആവശ്യമാണോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!