Friday, October 9, 2026

US ഗ്രീൻ കാർഡ് പദ്ധതി: ഇന്ത്യൻ IT കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, എച്ച്‌സിഎൽ, കോഗ്നിസന്റ് തുടങ്ങിയ കമ്പനികൾക്കെതിരെയാണ് നടപടി. മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി തുടങ്ങിയ ആഗോള കമ്പനികളും പട്ടികയിലുണ്ട്.

എച്ച്-1ബി വീസാ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് കമ്പനികൾക്കെതിരായ ആരോപണം. അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണം.

അമേരിക്കയിൽ സ്ഥിരതാമസത്തിനായി തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് നേടുന്നതിലെ പ്രധാന ഘട്ടമാണ് പെർമ് (PERM) തൊഴിൽ സർട്ടിഫിക്കേഷൻ. വിദേശ ജീവനക്കാരനെ നിയമിക്കുന്നത് യോഗ്യരായ അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ, വേതന സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് തൊഴിലുടമ തെളിയിക്കേണ്ട നടപടിക്രമമാണിത്. നിലവിലെ സാഹചര്യത്തിൽ പുതിയ പെർമ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തി. അതോടൊപ്പം നിലവിലുള്ള അപേക്ഷകളുടെ നടപടികൾ തടയുകയും ചെയ്തു.

വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!