Friday, October 9, 2026

നാന പടേക്കറുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പനാജി: ബോളിവുഡ് നടൻ നാന പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ്. നാന പടേക്കറെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കി. കേസിൽ കുടുംബാംഗങ്ങളുടെയടക്കം മൊഴി വിശദമായി എടുക്കും.

75 വയസ്സുകാരനായ നാന പടേക്കറെ ഇന്നലെ പുലർച്ചെ അഞ്ചരയോടെ ഗോവയിലെ വസതിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ബംബോളിമിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 45 മിനിറ്റോളം സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കർ അറിയിച്ചു.

പൊലീസ് രേഖകൾ പ്രകാരം ദോന പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽനിന്നാണ് നാന പടേക്കറെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിഎസ്ഐ നിതിൻ നായിക്കിന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഗോവയിലെ വസതിയിൽ നാന പടേക്കർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് അന്ത്യകർമങ്ങൾ നടന്നത്. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങിയവർ പൂനെയിലെ നടന്റെ ഫാം ഹൗസിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ ജാക്കി ഷറോഫ്, സംവിധായകരായ അനിൽ ശർമ, അനീസ് ബസ്മി, നിർമാതാവ് ഫിറോസ് നദിയാദ്വാല തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!