Saturday, October 10, 2026

ആമസോണിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലും കൂട്ടപ്പിരിച്ചുവിടല്‍

കാലിഫോര്‍ണിയ: ആമസോണിന് പിന്നാലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സും (Netflix) ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ‘പക്ക് ന്യൂസ്’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഈ വര്‍ഷത്തിലുടനീളം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിയുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കനുസരിച്ച് ഏകദേശം 16,000 മുഴുവന്‍ സമയ ജീവനക്കാരാണ് നെറ്റ്ഫ്‌ലിക്‌സില്‍ ഉള്ളത്. ഇതില്‍ അഞ്ച് ശതമാനം പേരെ ഒഴിവാക്കുകയാണെങ്കില്‍ ഏകദേശം 800-ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. യൂട്യൂബ് ഉള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് നെറ്റ്ഫ്‌ലിക്‌സ് നേരിടുന്ന പ്രധാന വെല്ലുവിളി. സബ്സ്‌ക്രിപ്ഷനുകള്‍ക്ക് പുറമെ പരസ്യങ്ങള്‍, ലൈവ് സ്ട്രീമിംഗ് പ്രോഗ്രാമുകള്‍, ഗെയിമിങ് എന്നിവ അവതരിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. വരിക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് 2022-ലും നെറ്റ്ഫ്‌ലിക്‌സ് നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

ടെക് മേഖലയില്‍ പ്രതിസന്ധി രൂക്ഷം

അതേസമയം, 2026-ല്‍ ആഗോള ടെക് മേഖലയിലെ തൊഴില്‍ നഷ്ടം മൂന്ന് ലക്ഷം കവിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. കൃത്രിമബുദ്ധിയുടെ (AI) വേഗത്തിലുള്ള വളര്‍ച്ചയും ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള കമ്പനികളുടെ സമ്മര്‍ദ്ദവുമാണ് പ്രധാന കാരണം. ഒറാക്കിള്‍, ആമസോണ്‍, മെറ്റ തുടങ്ങിയ വന്‍കിട കമ്പനികളാണ് നിലവില്‍ പിരിച്ചുവിടലില്‍ മുന്നില്‍ നല്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആമസോണ്‍ തങ്ങളുടെ വെബ്സൈറ്റ് മേല്‍നോട്ടം വഹിക്കുന്ന ‘സ്റ്റോര്‍സ്’ വിഭാഗത്തിലെ 3,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ ഡിസ്‌നിയും ഈ വര്‍ഷം മൂന്ന് ഘട്ടങ്ങളിലായി വന്‍തോതില്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!