Saturday, October 10, 2026

മറൈന്‍ലാന്‍ഡില്‍ നിന്ന് മാറ്റിയ മറ്റൊരു ബെലുഗ തിമിംഗലം കൂടി ചത്തു

നയാഗ്ര: മറൈന്‍ലാന്‍ഡില്‍ നിന്ന് അമേരിക്കയിലെ ഷെഡ് അക്വേറിയത്തിലേക്ക് (Shedd Aquarium) മാറ്റിയ കാസ്പിയന്‍ (Caspian) എന്ന 27 കാരിയായ പെണ്‍ ബെലുഗ തിമിംഗലം ചത്തു. ബുധനാഴ്ചയായിരുന്നു അന്ത്യം. ഈ വര്‍ഷം വേനലില്‍ മറൈന്‍ലാന്‍ഡില്‍ നിന്ന് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച തിമിംഗലങ്ങളില്‍ മരണപ്പെടുന്ന ആറാമത്തെ മൃഗമാണിത്.

ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാതിരുന്ന കാസ്പിയന്റെ രക്തപരിശോധനയില്‍ ഇലക്ട്രോലൈറ്റ് അളവില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. രക്തം അപകടകരമാം വിധം അസിഡിക് ആയി മാറിയതായും അക്വേറിയം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാല് മണിക്കൂറോളം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെങ്കിലും മുമ്പ് ഇവിടെവെച്ച് ചത്ത പീകാചു, റെയ്ന്‍ എന്നീ തിമിംഗലങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് കാനഡയിലെ ഒന്റാറിയോയിലുള്ള മറൈന്‍ലാന്‍ഡ് തങ്ങളുടെ പക്കലുണ്ടായിരുന്ന 30 ബെലുഗ തിമിംഗലങ്ങളെയും 4 ഡോള്‍ഫിനുകളെയും യു.എസിലെയും സ്‌പെയിനിലെയും അഞ്ച് അക്വേറിയങ്ങളുടെ സഹായത്തോടെ മാറ്റിയത്. എന്നാല്‍ ഈ പുനരധിവാസത്തിന് ശേഷം സ്‌പെയിനിലെ ഒഷ്യാനോഗ്രാഫിക് വലന്‍സിയയില്‍ വെച്ച് ഒരു ബെലുഗയും ഡോള്‍ഫിനും ചത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!