കാല്‍ഗറി: വരാനിരിക്കുന്ന ആല്‍ബര്‍ട്ട റഫറണ്ടത്തില്‍ കുറഞ്ഞ പോളിങ് ശതമാനം വിഘടനവാദികള്‍ക്ക് അനുകൂലമായേക്കാമെന്ന് മുന്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 19-നാണ് നിര്‍ണായകമായ ഹിതപരിശോധന നടക്കുന്നത്. കാനഡയുടെ ഭാഗമായി തന്നെ തുടരണോ അതോ വേര്‍പിരിയുന്നതിനുള്ള ഭരണഘടനാപരമായ നടപടികളിലേക്ക് കടക്കണോ എന്നാണ് പ്രവിശ്യയിലെ ജനങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.
ഹിതപരിശോധനയില്‍ വോട്ടിങ് ശതമാനം 40-ല്‍ താഴെയായി കുറഞ്ഞാല്‍ അത് വിഘടനവാദികളുടെ വിജയത്തിലേക്ക് നയിച്ചേക്കാമെന്ന് കെന്നി ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സര്‍വേകളില്‍ ഭൂരിഭാഗം പേരും കാനഡയില്‍ തുടരുന്നതിനെയാണ് അനുകൂലിക്കുന്നതെങ്കിലും, വോട്ടെടുപ്പ് ദിനത്തില്‍ ഫെഡറലിസ്റ്റുകള്‍ വോട്ട് രേഖപ്പെടുത്താന്‍ കൂട്ടത്തോടെ എത്തിയില്ലെങ്കില്‍ ഫലം മാറിമറിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലറ്റിലെ സങ്കീര്‍ണ്ണമായ ചോദ്യങ്ങളും നീണ്ട ക്യൂവും ജനങ്ങളെ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ഫെഡറലിസ്റ്റ് അനുകൂലികളെ വോട്ടിങ്ങില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. എന്നാല്‍ അതേസമയം, വിഘടനവാദി അനുകൂലികള്‍ കടുത്ത ആവേശത്തോടെ വോട്ട് ചെയ്യാനെത്താന്‍ സാധ്യത കൂടുതലാണെന്നും കെന്നി ചൂണ്ടിക്കാട്ടി.
അതിനാല്‍ വിഘടനവാദികള്‍ക്ക് ശക്തമായ മറുപടി നല്‍കാനും പ്രവിശ്യയുടെ ഭാവി സുസ്ഥിരത ഉറപ്പാക്കാനും എല്ലാ ഫെഡറലിസ്റ്റ് അനുകൂലികളും ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
