Thursday, October 15, 2026

ഹൂതി വിമതരുടെ ആക്രമണം: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുമായി കാനഡ

ഓട്ടവ: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയിലേക്കും വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യുന്നതിനെതിരെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. റിയാദ്, ദമാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് സമീപദിവസങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ പ്രത്യേക യാത്രാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 10-ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് സൗദി അധികൃതര്‍ നടപടികള്‍ ശക്തമാക്കിയത്. നിലവില്‍ റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കപ്പെടാനോ തടസ്സപ്പെടാനോ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണമെന്ന് കനേഡിയന്‍ എംബസി നിര്‍ദ്ദേശിച്ചു.

സൗദിയിലുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് അയല്‍രാജ്യങ്ങളായ ബഹ്‌റൈന്‍, ഖത്തര്‍ എന്നിവ വഴി കരമാര്‍ഗ്ഗവും തുടര്‍ന്ന് വിമാനമാര്‍ഗ്ഗവും യാത്രകള്‍ ക്രമീകരിക്കാന്‍ കാനഡ ഉപദേശിക്കുന്നു. വിസിറ്റ് വീസ കാലാവധി അവസാനിക്കാറായ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നും വീസ കാലാവധി നീട്ടി നല്‍കുന്നതിനോ അതിര്‍വരമ്പുകള്‍ ലംഘിച്ചതിനായുള്ള പിഴകളില്‍ ഇളവ് വരുത്തുന്നതിനോ എംബസിക്ക് സഹായിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!