Sunday, October 18, 2026

െയ്ൻറൈറ്റ് സൈനിക താവളത്തിലെ തീപിടുത്തം ; നാല് സൈനികർക്ക് ജീവഹാനി, നിരവധി പേർക്ക് പരിക്ക്

ആൽബർട്ടയിലെ സി.എഫ്.ബി വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടുത്തത്തിൽ നാല് സൈനികർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ പൊള്ളലേറ്റ നിരവധി സൈനികരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായാണ് ലഭ്യമായ വിവരം.

കാട്ടുതീ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും സൈനിക പരിശീലനത്തിന് ഭീഷണിയാകുന്ന സാഹചര്യമില്ലെന്നാണ് അധികൃതർ കരുതിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തം ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നുവെന്നും തീ നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തിയതിനാലാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷവും പരിശീലന പരിപാടികൾ തുടരാൻ അനുമതി നൽകിയതെന്നും മേജർ ജനറൽ വേഡ് റട്ട്ലാൻഡ് വ്യക്തമാക്കി.

സംഭവം വെയ്ൻറൈത്ത് നഗരത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചു. സൈനിക താവളത്തിലെ പരിശീലനവുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ നഗരവാസികൾക്ക് പരിചിതമാണെങ്കിലും ഇത്തവണ ഉണ്ടായ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് മേയർ ബ്രൂസ് പഗ് പറഞ്ഞു. സംഭവത്തിന്റെ സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!