Thursday, October 22, 2026

ഇന്ത്യ – U.S വ്യാപാര കരാര്‍ ഉടന്‍; മുന്‍ കരാറുകളില്‍ നിന്ന് വ്യത്യസ്തമെന്നും ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ വൈകാതെ ഒപ്പുവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും, മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്ക്ക് വലിയ താല്പര്യമുണ്ടെന്നും, ലക്ഷ്യത്തിലേക്ക് തങ്ങള്‍ ഏറെക്കുറെ അടുത്തെത്തിക്കഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കരാറില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചോ ഇത് എന്ന് ഒപ്പുവെക്കുമെന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നിലവില്‍ ഇന്ത്യ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വ്യാപാര കരാര്‍ ഉടന്‍ അന്തിമരൂപത്തിലെത്തുമെന്ന് റൂബിയോയും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് പ്രധാന വിഷയമായിട്ടുണ്ട്.

ഇതിനുപുറമേ, റിലയന്‍സ് ഗ്രൂപ്പുമായി ഊര്‍ജ്ജ, ഡിജിറ്റല്‍ മേഖലകളിലെ പങ്കാളിത്തത്തെക്കുറിച്ചും മാര്‍ക്കോ റൂബിയോ ചര്‍ച്ച നടത്തി. റിലയന്‍സിന്റെ ഡാറ്റാ സെന്ററുകള്‍, റിഫൈനറികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെനസ്വേലന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള സാധ്യതകളെക്കുറിച്ചും ഇരുവിഭാഗവും തമ്മില്‍ വിശദമായ ആലോചനകള്‍ നടന്നതായി യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!