Saturday, October 24, 2026

ഫെഡറല്‍ ബജറ്റിന് ദിവസങ്ങള്‍ മാത്രം; കാര്‍ണി സര്‍ക്കാരിന്റെ കടബാധ്യതയില്‍ ആശങ്കയറിയിച്ച് PBO

ഓട്ടവ: ഫെഡറല്‍ ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന കടബാധ്യതയിലും സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ (PBO) അനെറ്റ് റയാന്‍ (Annette Ryan).

അമേരിക്കന്‍ താരിഫ് നയങ്ങളും വ്യാപാര തര്‍ക്കങ്ങളുമാണ് കാനഡയുടെ ജി.ഡി.പി (GDP) വളര്‍ച്ച മന്ദഗതിയിലാകാന്‍ പ്രധാന കാരണമെന്ന് തങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക പ്രവചന റിപ്പോര്‍ട്ടില്‍ ബജറ്റ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം ഉയര്‍ന്നേക്കുമെന്നും, കടത്തിന്റെ പലിശ തിരിച്ചടയ്ക്കാന്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാര്‍ ചെലവഴിക്കലുകളില്‍ ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഘടകം കടത്തിന്റെ തിരിച്ചടവ് തുകയാണെന്ന് അനെറ്റ് റയാന്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ കടമെടുപ്പ് ഇനിയും ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തന ബജറ്റ് 2027-28 ഓടെ സന്തുലിതമാക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി (Mark Carney) നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ആ ലക്ഷ്യം കൈവരിക്കാന്‍ നിശ്ചയിച്ചതിലും ഒരു വര്‍ഷം കൂടി വൈകുമെന്ന് ബജറ്റ് ഓഫീസ് വിലയിരുത്തുന്നു.

പൈപ്പ്ലൈന്‍ പദ്ധതികള്‍, ഹൈസ്പീഡ് റെയില്‍വേ തുടങ്ങിയ വലിയ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുകയും വായ്പയെടുക്കുകയും ചെയ്യുന്നുണ്ട്. പ്രതിരോധ ചെലവുകള്‍ക്ക് പുറമെ, പാര്‍ലമെന്ററി മേല്‍നോട്ടത്തിന് പുറത്തുള്ള ക്രൗണ്‍ കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേക ഫണ്ടുകള്‍ക്കുമായി കോടിക്കണക്കിന് ഡോളര്‍ മാറ്റിവെക്കുന്നത് പുതിയ സാമ്പത്തിക അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ബജറ്റ് ഓഫീസര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 5-ന് അവതരിപ്പിക്കാനിരിക്കുന്ന ഫെഡറല്‍ ബജറ്റില്‍ സര്‍ക്കാറിന്റെ സാമ്പത്തിക കമ്മി (Deficit) ഏത് നിലയിലായിരിക്കുമെന്നതാണ് താന്‍ പ്രധാനമായും നിരീക്ഷിക്കുകയെന്ന് അനെറ്റ് റയാന്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!