Sunday, October 25, 2026

കനത്ത മൂടല്‍മഞ്ഞ്: കാനഡയില്‍ വിവിധ പ്രദേശങ്ങളില്‍ യെല്ലോ മുന്നറിയിപ്പ്

ഓട്ടവ: കാനഡയിലെ വടക്കന്‍ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ്. ബ്രേസ്ബ്രിഡ്ജ്, ഗ്രേവന്‍ഹര്‍സ്റ്റ്, ഒറില്ല, ലഗൂണ്‍ സിറ്റി, വാഷാഗോ എന്നീ പ്രദേശങ്ങളിലാണ് എന്‍വയോണ്‍മെന്റ് കാനഡ (Environment Canada) മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ച യെല്ലോ അഡൈ്വസറി (Yellow Fog Advisory) പുറപ്പെടുവിച്ചിരിക്കുന്നത്.

രാവിലെ പലയിടത്തും ദൃശ്യപരത (Visibility) കുറഞ്ഞതായും ചിലയിടങ്ങളില്‍ ദൃശ്യപരത പൂജ്യത്തിനടുത്തേക്ക് എത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയോടെ മൂടല്‍മഞ്ഞ് പൂര്‍ണ്ണമായി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ കാലാവസ്ഥ (ഞായറാഴ്ച)

  • മൂടല്‍മഞ്ഞിന് ശേഷം ഞായറാഴ്ച പകല്‍ സമയത്ത് വെയിലും മേഘവും ഇടകലര്‍ന്ന കാലാവസ്ഥയായിരിക്കും.
  • അന്തരീക്ഷ താപനില പരമാവധി 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
  • നേരിയ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. യു.വി സൂചിക (UV Index) മിതമായ നിലയില്‍ 3 ആയിരിക്കും.
  • രാത്രിയോടെ ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നതിനാല്‍ രാത്രി താരതമ്യേന ശാന്തമായിരിക്കും.

നാളത്തെ കാലാവസ്ഥ (തിങ്കളാഴ്ച)

  • തിങ്കളാഴ്ച രാവിലെ മുതല്‍ ആകാശത്ത് പൂര്‍ണ്ണമായും മേഘങ്ങള്‍ നിറയും.
  • തിങ്കളാഴ്ച രേഖപ്പെടുത്തുന്ന കൂടിയ താപനില 13 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!