Sunday, October 25, 2026

എല്‍ ക്ലാസിക്കോയില്‍ റയലിന് തിരിച്ചടി; തിബോ കൊര്‍ട്ടുവ പുറത്ത്

സ്പാനിഷ് ലാ ലിഗയിലെ ആവേശകരമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടിയായി ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവയുടെ പിന്മാറ്റം. പനി ബാധിച്ചതിനെ തുടര്‍ന്ന് ബാഴ്‌സലോണക്കെതിരായ നിര്‍ണായക മത്സരം കോര്‍ട്ടുവയ്ക്ക് നഷ്ടമാകും. ക്ലബ്ബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെങ്കില്‍ മത്സരത്തിന് തൊട്ടുമുമ്പ് ടീമിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ക്യാമ്പ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ ആറ് പോയിന്റ് പിന്നിലാണ് നിലവില്‍ റയല്‍ മാഡ്രിഡ്. ഈ നിര്‍ണായക മത്സരത്തില്‍ കോര്‍ട്ടുവയ്ക്ക് പകരം ലുനിന്‍ ആയിരിക്കും റയലിന്റെ ഗോള്‍വല കാക്കുക. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അടക്കം കഴിഞ്ഞ സീസണുകളില്‍ കോര്‍ട്ടുവയുടെ വിശ്വസ്തനായ പകരക്കാരനായി തിളങ്ങിയ താരമാണ് ലുനിന്‍.

ഈ സീസണില്‍ റയല്‍ ബെറ്റിസിനോടും അറ്റ്‌ലറ്റിക്കോ മാഡ്രിഡിനോടും തോറ്റതിന്റെ സമ്മര്‍ദ്ദത്തിലാണ് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങുന്നത്. എന്നാല്‍, ബാഴ്‌സലോണയാകട്ടെ ഇതുവരെ കളിച്ച എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച് മികച്ച കുതിപ്പ് തുടരുകയാണ്. എങ്കിലും അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മികച്ച ഫോമിലേക്ക് ഉയര്‍ന്ന റയല്‍, കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി ലെയ്പ്‌സിഗിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞിരുന്നു. ഈ മത്സരങ്ങളിലെല്ലാം കോര്‍ട്ടുവയുടെ പ്രകടനം നിര്‍ണായകമായിരുന്നു.

അതേസമയം, നാല് മത്സരങ്ങളുടെ ആഭ്യന്തര വിലക്ക് നേരിടുന്ന സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറും റയല്‍ നിരയില്‍ ഉണ്ടാകില്ല എന്നതും ടീമിന് വലിയ തിരിച്ചടിയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!