Thursday, November 5, 2026

മാര്‍ക്ക് കാര്‍ണിയുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി; മുന്‍ ബാങ്ക് ജീവനക്കാരന്‍ കുറ്റക്കാരന്‍

ഓട്ടവ: റോയല്‍ ബാങ്ക് ഓഫ് കാനഡയിലെ (RBC) മുന്‍ ജീവനക്കാരന്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ വ്യക്തിഗത ബാങ്കിങ് വിവരങ്ങള്‍ അനധികൃതമായി പരിശോധിക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഓട്ടവയിലെ ബാങ്ക് ശാഖയില്‍ ജോലി ചെയ്തിരുന്ന ഇബ്രാഹിം എല്‍-ഹക്കീമാണ് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചത്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളയാളെന്ന് കരുതിയ ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതാ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ടെലിഗ്രാം വഴി പരിചയപ്പെട്ട ‘എഐ വേള്‍ഡ്’ (AI WORLD) എന്ന വ്യാജ പേരുള്ള വ്യക്തിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തട്ടിപ്പിന് തന്നെ പ്രേരിപ്പിച്ചതെന്ന് എല്‍-ഹക്കീം ആര്‍.ബി.സി സുരക്ഷാ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. 2023 നവംബറിനും 2025 ജൂണിനും ഇടയില്‍ കുറഞ്ഞത് 43 വ്യാജ അക്കൗണ്ടുകളാണ് ഇയാള്‍ ബാങ്കില്‍ തുറന്നത്. അക്കൗണ്ടൊന്നിന് 500 ഡോളര്‍ വീതം ആകെ 5,000 ഡോളറിലധികം ഇയാള്‍ പ്രതിഫലമായി കൈപ്പറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ തട്ടിപ്പ്, കമ്പ്യൂട്ടറിന്റെ അനധികൃത ഉപയോഗം, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

2025 ജൂണ്‍ 17-നാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റമര്‍ പ്രൊഫൈലുകള്‍ എല്‍-ഹക്കീം തന്റെ വര്‍ക്ക് കമ്പ്യൂട്ടര്‍ വഴി അനധികൃതമായി പരിശോധിച്ചത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അക്കൗണ്ടും ഇയാള്‍ പരിശോധിച്ചെങ്കിലും അത് അദ്ദേഹത്തിന്റേതല്ലെന്ന് പിന്നീട് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.ബി.സി 27 ഉപഭോക്താക്കള്‍ക്കായി രണ്ട് വര്‍ഷത്തെ ക്രെഡിറ്റ് മോണിറ്ററിംഗ് സേവനം നല്‍കുന്നതിനായി 14,634 ഡോളര്‍ ചെലവഴിക്കേണ്ടി വന്നു. സംഭവത്തില്‍ ദേശീയ സുരക്ഷയ്ക്കോ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കോ ഭീഷണിയൊന്നുമില്ലെന്ന് ആര്‍.സി.എം.പി വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!