Thursday, November 5, 2026

ശൂന്യാകാശത്ത് രണ്ടാം തവണയും നടത്തം; ദൗത്യത്തിനൊരുങ്ങി കനേഡിയന്‍ ബഹിരാകാശയാത്രികന്‍ ജോഷ്വ കുട്രിക്

ഓട്ടവ: രണ്ടാഴ്ചയ്ക്കിടെ തന്റെ രണ്ടാമത്തെ ബഹിരാകാശ നടത്തത്തിന് (Spacewalk) ഒരുങ്ങി കനേഡിയന്‍ ബഹിരാകാശയാത്രികന്‍ ജോഷ്വ കുട്രിക് (Joshua Kutryk). ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്റെ (ISS) പുറത്തിറങ്ങി നിര്‍ണായകമായ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയാകും.

ഒക്ടോബര്‍ 29-നാണ് ജോഷ്വ കുട്രിക് തന്റെ ആദ്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ അപൂര്‍വ്വ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കനേഡിയന്‍ ബഹിരാകാശയാത്രികനായി അദ്ദേഹം മാറി. നാസയുടെ ബഹിരാകാശയാത്രികനായ അനില്‍ മേനോനൊപ്പം (Anil Menon) ചേര്‍ന്ന് സ്പേസ് സ്റ്റേഷന്റെ ഊര്‍ജ്ജശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ എട്ട് സോളാര്‍ അറേകളില്‍ ഏഴെണ്ണവും അന്ന് വിജയകരമായി ഘടിപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന ദൗത്യത്തില്‍ ഇരുവരും ചേര്‍ന്ന് എട്ടാമത്തെയും അവസാനത്തെയും സോളാര്‍ അറേ സ്പേസ് സ്റ്റേഷനില്‍ സ്ഥാപിക്കും. ബഹിരാകാശ നടത്തങ്ങള്‍ ഏറ്റവും പ്രയാസകരവും അപകടസാധ്യതയുള്ളതുമായ ദൗത്യങ്ങളില്‍ ഒന്നാണെങ്കിലും, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണങ്ങള്‍ക്കുമായി ഇത് അത്യന്താപേക്ഷിതമാണെന്ന് കനേഡിയന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കി.

കുട്രിക്കിന് മുന്‍പ് 2019-ല്‍ ഡേവിഡ് സെന്റ്-ജാക്വസ് ആണ് അവസാനമായി ബഹിരാകാശ നടത്തം നടത്തിയ കനേഡിയന്‍ യാത്രികന്‍. സ്‌പേസ് എക്‌സ് ക്രൂ-13 (SpaceX Crew-13) ദൗത്യത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1-നാണ് കുട്രിക്കും സംഘവും ആറ് മാസത്തെ ദൗത്യത്തിനായി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!