Friday, November 6, 2026

അമേരിക്കന്‍ സ്റ്റീല്‍ പൈപ്പുകള്‍ വാങ്ങി ടൊറന്റോ;വിമര്‍ശനവുമായി തൊഴില്‍ സംഘടനകള്‍

ടൊറന്റോ: കനേഡിയന്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള മുന്‍സിപ്പല്‍ നയങ്ങള്‍ക്കിടയിലും അമേരിക്കന്‍ നിര്‍മ്മിത സ്റ്റീല്‍ പൈപ്പുകള്‍ വാങ്ങി ടൊറന്റോ സിറ്റി കൗണ്‍സില്‍. ക്വീന്‍സ് പാര്‍ക്ക് ക്രസന്റ് ഈസ്റ്റിലെ കുടിവെള്ള പൈപ്പ്ലൈനുകള്‍ നവീകരിക്കുന്നതിനായി ജിയോ ക്രീറ്റ് കണ്‍സ്ട്രക്ഷന് (Gio Crete Construction Ltd) നല്‍കിയ 17.7 മില്യണ്‍ ഡോളറിന്റെ കരാറിലാണ് അമേരിക്കന്‍ കമ്പനിയില്‍ നിന്നുള്ള സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നത്.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പ്രദേശിക തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ഈ നടപടി. താരിഫ് യുദ്ധം മൂലം കാനഡയിലെ ആല്‍ഗോമ സ്റ്റീല്‍, സ്റ്റെല്‍കോ തുടങ്ങിയ പ്രമുഖ സ്റ്റീല്‍ കമ്പനികളില്‍ നിന്ന് നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തദ്ദേശീയമായി ലഭ്യമല്ലാത്ത പ്രത്യേക തരം പൈപ്പുകളായതിനാലും നഗരസഭയുടെ പുതിയ താരിഫ് ആക്ഷന്‍ പ്ലാന്‍ നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ ടെന്‍ഡര്‍ പൂര്‍ത്തിയായതിനാലുമാണ് അമേരിക്കയില്‍ നിന്ന് പൈപ്പുകള്‍ ഇറക്കുമതി ചെയ്യേണ്ടി വന്നതെന്ന് ടൊറന്റോ സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങളുടെ നികുതിപ്പണം രാജ്യത്തിനുള്ളില്‍ തന്നെ ചെലവഴിക്കപ്പെടണമെന്നും, ഭാവിയില്‍ ഇത്തരം വിദേശ ആശ്രിതത്വം ഒഴിവാക്കാന്‍ കാനഡയ്ക്കുള്ളില്‍ തന്നെ സപ്ലൈ ചെയിന്‍ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് അടക്കമുള്ള സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!