Tuesday, November 10, 2026

ചൈനീസ് മരുന്നില്‍ ബാക്ടീരീയയുടെ സാന്നിധ്യം; മുന്നറിയിപ്പുമായി ഹെല്‍ത്ത് കാനഡ

ഓട്ടവ: അനുമതിയില്ലാത്തതും നിയമവിരുദ്ധമായി വിപണിയിലെത്തിക്കുന്നതുമായ പെപ്‌റ്റൈഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഇആര്‍പി പെപ്‌റ്റൈഡ് ബയോടെക്‌നോളജി (ERP Peptide) ഉല്‍പ്പാദിപ്പിച്ച 11,400-ലധികം വയലുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇവയില്‍ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ആക്‌സിനെറ്റോബാക്ടര്‍ സെയ്‌ഫെര്‍ട്ടി (Acinetobacter seifertii), ആക്‌സിനെറ്റോബാക്ടര്‍ നോസോകോമിയാലിസ് (Acinetobacter nosocomialis) തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളാണ് മരുന്നുകളില്‍ കണ്ടെത്തിയത്. ഇത്തരം മലിനമായ ഉല്‍പ്പന്നങ്ങള്‍ ശരീരത്തിലേക്ക് കുത്തിവെക്കുന്നത് രക്തത്തില്‍ ഗുരുതര അണുബാധയ്ക്കും (സെപ്‌സിസ്) ജീവന് തന്നെ ഭീഷണിയാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വിപണിയില്‍ വില്‍പന നടത്തിയിരുന്ന truenorthbiolabs.ca, bcaxiompeptide.com എന്നീ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രവര്‍ത്തനവും അധികൃതര്‍ തടഞ്ഞു.

ശരീരഭാരം കുറയ്ക്കല്‍, പേശികളുടെ വളര്‍ച്ച, വാര്‍ധക്യം തടയല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും മറ്റും ഇത്തരം വ്യാജ മരുന്നുകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അംഗീകൃത ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമുള്ള പെപ്‌റ്റൈഡുകള്‍ ഉപയോഗിക്കണമെന്നും, നിയമവിരുദ്ധ മരുന്നുകള്‍ ഉടനടി നശിപ്പിച്ചു കളയണമെന്നും ഹെല്‍ത്ത് കാനഡ ആഹ്വാനം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!