ടൊറന്റോ: ഒന്റാരിയോ സ്റ്റുഡന്റ് അസിസ്റ്റന്‍സ് പ്രോഗ്രാമിലെ (OSAP) മാറ്റങ്ങള്‍ക്കും ട്യൂഷന്‍ ഫീസ് വര്‍ധനവിനുമെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ‘പക്വതയില്ലാത്തവര്‍’ (Naive) എന്ന് വിശേഷിപ്പിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. പീറ്റര്‍ബറോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരെ പ്രീമിയര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളില്‍ വീണ് ആടുകളെപ്പോലെ തുള്ളിച്ചാടാതെ ഇരുന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് ഫോര്‍ഡ് പ്രതികരിച്ചു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നല്ല ജോലി സ്വന്തമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊവിന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കുകയും ട്യൂഷന്‍ ഫീസ് സിലബസ് മരവിപ്പിച്ചത് ഘട്ടംഘട്ടമായി പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ, കാള്‍ട്ടണ്‍, യോര്‍ക്ക് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ആഴ്ച പ്രതിഷേധ സമരം നടത്തിയത്.

നേരത്തെ ലഭിച്ചിരുന്ന OSAP ഫണ്ടിന്റെ 85 ശതമാനം ഗ്രാന്റ് എന്നത് 25 ശതമാനമായി വെട്ടിച്ചുരുക്കിയതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഇതോടെ ഉന്നതവിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതേസമയം ട്യൂഷന്‍ ഫീസ് വര്‍ധനവിന് പകരം ലോണുകള്‍ക്ക് പകരം ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം.
