Tuesday, November 10, 2026

അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ല; ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി

ടെഹ്‌റാന്‍: അമേരിക്കയുമായി ഒരുതരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനും ആഗോളതലത്തില്‍ എണ്ണവില വര്‍ധിക്കുന്നത് തടയുന്നതിനുമായി അമേരിക്ക നടത്തുന്ന വ്യാജ അവകാശവാദങ്ങള്‍ മാത്രമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നിലവിലെ സാമ്പത്തിക ഉപരോധങ്ങള്‍ തന്നെ ഇറാനെതിരെ ഫലപ്രദമാണെന്നും അതിനാല്‍ പ്രദേശത്ത് കൂടുതല്‍ യുദ്ധത്തിന്റെ ആവശ്യമില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

അതിനിടെ, മേഖലയില്‍ നയതന്ത്ര തര്‍ക്കങ്ങള്‍ക്കൊപ്പം സുരക്ഷാ ഭീഷണികളും ശക്തമാകുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ അനധികൃത പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകള്‍ മൈനില്‍ തട്ടി തീപിടിച്ചതായി ഇറാന്‍ ആരോപിച്ചു. കൂടാതെ, അമേരിക്കയിലും യൂറോപ്പിലുമായി ഇരുപതോളം ഭീകരാക്രമണങ്ങളിലും ഗൂഢാലോചനകളിലും പങ്കുണ്ടെന്ന് കരുതുന്ന ഇറാന്‍ പിന്തുണയുള്ള മൂന്ന് വ്യക്തികള്‍ക്കെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. ബ്രിട്ടനിലെ ഫെയര്‍ഫോര്‍ഡിലുള്ള റോയല്‍ എയര്‍ഫോഴ്സ് ബേസിനു നേരെ സെപ്റ്റംബറില്‍ നടന്ന ആക്രമണ ഗൂഢാലോചനയും ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റൊരു പ്രധാന സംഭവവികാസത്തില്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളെ വൈറ്റ് ഹൗസ് ഔദ്യോഗികമായി എതിര്‍ത്തു. മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും, തെറ്റായ രീതിയിലുള്ള സൈനിക നടപടികളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!