Tuesday, November 10, 2026

തത്ക്കാലം സൈനിക നടപടിയില്ല; ഇറാനെതിരെ ഉപരോധം തുടരുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തത്ക്കാലത്തേക്ക് അവസാനിപ്പിച്ചതായി അമേരിക്ക വ്യക്തമാക്കി. പാരീസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമണങ്ങള്‍ ഒഴിവാക്കിയെങ്കിലും ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ കര്‍ശനമായി തുടരുമെന്നും, രാജ്യവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അവരുടെ മുന്‍പാകെ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര നീക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജീവമായ ഘട്ടത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇറാന്‍ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ വിദേശകാര്യമന്ത്രി തള്ളിക്കളഞ്ഞു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടേത് ഉള്‍പ്പെടെ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത് മേഖലയിലെ ഗതാഗത സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖല സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തില്‍ സംയുക്ത സൈനിക കമാന്‍ഡ് ആസ്ഥാനം സ്ഥാപിക്കാനും ആവശ്യമായ സൈനികരെ വിന്യസിക്കാനും തീരുമാനിച്ചതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. ഇതിനിടയില്‍ ഫ്രാന്‍സില്‍ സൈബര്‍ ആക്രമണം നടത്തിയെന്ന ആരോപണവും ഇറാന്‍ ഔദ്യോഗികമായി നിഷേധിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!