ഓട്ടവ: ലോഹക്കഷ്ണങ്ങള്‍ (Pieces of metal) കണ്ടെത്തിയതിനെ തുടര്‍ന്ന് മോള്‍സണ്‍ കൂര്‍സ് (Molson Coors) കമ്പനിയുടെ വിവിധ ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ബിയറുകള് കാനഡയിലുടനീളം തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. സെന്റ് ജോണ്‍സ് ബ്രൂവറിയില്‍ (St. John’s brewery) പായ്ക്ക് ചെയ്തവ ഉള്‍പ്പെടെ അറ്റ്ലാന്റിക് കാനഡയില്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ (കേസ് കോഡുകള്‍ സഹിതം):
- മോള്‍സണ്‍ കനേഡിയന്‍ (Molson Canadian): 12 x 355 mL, 15 x 355 mL, 24 x 473 mL (കേസ് കോഡുകള്‍: J216, K016, K136)
- മോള്‍സണ്‍ കനേഡിയന്‍ ലൈറ്റ് (Molson Canadian Light): 12 x 355 mL (കേസ് കോഡ്: J246)
- കൂര്‍സ് ലൈറ്റ് (Coors Light): 8 x 355 mL, 12 x 355 mL, 15 x 355 mL, 24 x 355 mL (കേസ് കോഡുകള്‍: J286, J246, K026, K146)

- ബ്ലൂ മൂണ്‍ നോണ്‍-ആല്‍ക്കഹോളിക് ബെല്‍ജിയന്‍ വൈറ്റ്: 6 x 355 mL, 24 x 355 mL (കേസ് കോഡുകള്‍: H216, K096)
- ബ്ലൂ മൂണ്‍ ബെല്‍ജിയന്‍ വൈറ്റ് എയില്‍: 4 x 473 mL, 6 x 473 mL, 12 x 355 mL, 24 x 355 mL, 24 x 473 mL (കേസ് കോഡുകള്‍: H286, J116, J256)
- ബ്ലൂ മൂണ്‍ മാംഗോ വീറ്റ് (Blue Moon Mango Wheat): 4 x 473 mL, 24 x 473 mL (കേസ് കോഡ്: K026)
- ബ്ലൂ മൂണ്‍ ലൈറ്റ് (Blue Moon Light): 12 x 355 mL (കേസ് കോഡ്: K156)
- ബ്ലാക്ക് ഹോഴ്സ് (Black Horse): 8 x 355 mL (കേസ് കോഡ്: J246)
മുകളില്‍ നല്‍കിയിരിക്കുന്ന കേസ് കോഡുകളുമായി പൊരുത്തപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ കടകളില്‍ തന്നെ തിരികെ നല്‍കണമെന്ന് കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു. ഇവയുടെ വില്‍പ്പന ഉടന്‍ നിര്‍ത്തിവെക്കാന്‍ ചില്ലറ വ്യാപാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബോക്സുകളിലും, ഓരോ ക്യാന്‍, ബോട്ടില്‍ എന്നിവയിലും കേസ് കോഡുകള്‍ അച്ചടിച്ചിട്ടുണ്ട്. ഇതുവരെ ഉപഭോക്താക്കള്‍ക്ക് ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളോ പരുക്കുകളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് റയാന് മക്കെന്ന അറിയിച്ചു.
