Saturday, November 14, 2026

ഫുജൈറ വാഹനാപകടം: മരിച്ചവരില്‍ 4 ഇന്ത്യക്കാരെന്ന് സ്ഥിരീകരണം, 7 ഇന്ത്യക്കാര്‍ക്ക് പരുക്ക്

ദുബായ്: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച 14 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ പത്ത് പേരും പരുക്കേറ്റ 30 പേരില്‍ എട്ട് പേരും യുഎഇ സ്വദേശികളാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി മേഖലയില്‍ രണ്ട് വലിയ അപകടങ്ങളാണ് ഉണ്ടായത്. നിര്‍ത്തിയിട്ട ട്രക്കില്‍ വാഹനം ഇടിച്ചാണ് ആദ്യ അപകടം സംഭവിച്ചത്. ഇതിനുപുറമെ, രണ്ട് കണ്ടെയ്‌നറുകളുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളുടെ മുകളിലേക്ക് മറിയുകയും ചെയ്തതാണ് വലിയ ദുരന്തത്തിന് കാരണമായത്. ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭീകരമായ അപകടത്തിലാണ് 14 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

യുഎഇ സ്വദേശികള്‍ക്ക് പുറമെ വിവിധ രാജ്യക്കാരാണ് പരുക്കേറ്റവരുടെ പട്ടികയിലുള്ളത്. ആറ് ഒമാനികള്‍, മൂന്ന് ഈജിപ്തുകാര്‍, രണ്ട് പാകിസ്താനികള്‍, രണ്ട് ബ്രസീലുകാര്‍, രണ്ട് ജോര്‍ദാനികള്‍ എന്നിങ്ങനെയാണ് മറ്റ് പരിക്കേറ്റവരുടെ കണക്ക്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ ശക്തമാക്കാനും അന്വേഷണം ഊര്‍ജിതമാക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!