Friday, November 20, 2026

കാനഡയിലെ കൊടുംകുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് പോലീസ്; ‘ഗോള്‍ഡി ബ്രാര്‍’ ഒന്നാമത്

ടൊറന്റോ: കാനഡയില്‍ പോലീസ് തിരയുന്ന 25 കൊടുംകുറ്റവാളികളുടെ പുതിയ പട്ടിക (BOLO Top 25 Most Wanted) അധികൃതര്‍ പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സതീന്ദര്‍ജീത് സിങ് എന്ന ‘ഗോള്‍ഡി ബ്രാര്‍’ ആണ്. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് ഇയാള്‍. ഏപ്രിലില്‍ ടൊറന്റോയിലെ ഫെയര്‍വ്യൂ മാളില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച കേസിലെ പ്രതി കൈല്‍ ഡഗ്ലസ് പ്രൗസ് (53) പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

ബോളോ (BOLO) പട്ടികയിലെ 25 കൊടുംകുറ്റവാളികള്‍:

  • സതീന്ദര്‍ജീത് സിങ് – കൊലപാതകം (വിനിപെഗ് പോലീസ് സര്‍വീസ്)
  • കൈല്‍ പ്രൗസ് – വധശ്രമം (ടൊറന്റോ പോലീസ് സര്‍വീസ്)
  • കോഡി റുഡിഫോ – കൊലപാതകം (ടൊറന്റോ പോലീസ് സര്‍വീസ്)
  • അയൂബ് മുഹമ്മദ് – കൊലപാതകം (സ്യൂര്‍ട്ടെ ഡു കെബെക്ക്)
  • സബ്രീന അഗസ്റ്റോ-റാമിറെസ് – കൊലപാതകം (യു.എസ്. മാര്‍ഷല്‍സ് സര്‍വീസ്)
  • ജോസഫ് മഡോര്‍ – കൊലപാതകം (ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്)
  • ബ്രൈറ്റണ്‍ കെന്നഡി – കൊലപാതകം (ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്)
  • മന്‍പ്രീത് സിങ് – കൊലപാതകം (പീല്‍ റീജിയണല്‍ പോലീസ്)
  • ഡെവോണ്ട്രെ ഹാള്‍ – കൊലപാതകം (ടൊറന്റോ പോലീസ് സര്‍വീസ്)
  • ജിയാന്‍പിയട്രോ ടിബെരിയോ – കൊലപാതകം (മണ്‍ട്രിയോള്‍ പോലീസ് സര്‍വീസ്)
  • പോള്‍ ബോണിക്ക് – കൊലപാതകം (വിനിപെഗ് പോലീസ് സര്‍വീസ്)
  • ആന്റണി ഗില്ലെസ്പി – വധശ്രമം (വാട്ടര്‍ലൂ റീജണല്‍ പോലീസ് സര്‍വീസ്)
  • ഡിലന്‍ ഡെനിസ് – കൊലപാതകം (മണ്‍ട്രിയോള്‍ പോലീസ് സര്‍വീസ്)
  • ഫില്‍മോണ്‍ ഫെഷാഗിര്‍ഗിസ് – കൊലപാതകം (ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്)
  • മാറൂഫ് ബാംഗി – കൊലപാതകം (നയാഗ്ര റീജണല്‍ പോലീസ് സര്‍വീസ്)
  • ഫാദല്‍ നയിം – കൊലപാതകം (ടൊറന്റോ പോലീസ് സര്‍വീസ്)
  • തമാ മക്ലീന്‍ – കൊലപാതകം (ടൊറന്റോ പോലീസ് സര്‍വീസ്)
  • മേസണ്‍ ജെങ്കിന്‍സ് – നിയമവിരുദ്ധമായി ഒളിവില്‍ കഴിയല്‍ (OPP ROPE)
  • ഡെവിന്‍ നോര്‍ഗാര്‍ഡ് – മയക്കുമരുന്ന്, ആയുധ കേസുകള്‍ (എഡ്മിന്റന്‍ പോലീസ് സര്‍വീസ്)
  • പെഡ്രാം റാബി – വധശ്രമം (പീല്‍ റീജണല്‍ പോലീസ്)
  • ജോഷ്വ ടര്‍ണര്‍ – നിയമവിരുദ്ധമായി ഒളിവില്‍ കഴിയല്‍ (OPP ROPE)
  • യൂസഫ് അലി – വധശ്രമം (വിനിപെഗ് പോലീസ് സര്‍വീസ്)
  • ഗുര്‍കിരത് സിംഗ് – ലൈംഗിക അതിക്രമം (ഡെല്‍റ്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്)
  • ഡെല്ലാനോ റോബര്‍ട്ട്‌സണ്‍-ബെറി – കൊലപാതകം (ടൊറന്റോ പോലീസ് സര്‍വീസ്)
  • ടോമി ബെര്‍ണിയര്‍-തിബോള്‍ട്ട് – ആക്രമണം (ലെവിസ് പോലീസ് സര്‍വീസ്)

പ്രധാന പ്രതികളും പാരിതോഷികങ്ങളും:

സതീന്ദര്‍ജീത് സിങ് (ഗോള്‍ഡി ബ്രാര്‍): 2023-ല്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട കേസിലാണ് ഇയാള്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ബോളോ (ആഛഘഛ) പ്രോഗ്രാം 2,50,000 കനേഡിയന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ എഫ്.ബി.ഐ (എആക) ഇയാള്‍ക്കായി 10 ലക്ഷം യു.എസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

കൈല്‍ ഡഗ്ലസ് പ്രൗസ്: മണ്‍ട്രിയോള്‍ സ്വദേശിയായ ഇയാള്‍ ഏപ്രില്‍ 21-ന് രാവിലെ ഫെയര്‍വ്യൂ മാളിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ ശേഷം സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗാര്‍ഡ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രൗസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1,00,000 ഡോളര്‍ പാരിതോഷികം ലഭിക്കും. ടൊറന്റോ, വന്‍കൂവര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒന്റാരിയോയിലും കെബെക്കിലും നിരവധി സായുധ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് അറിയിച്ചു.

കോഡി റുഡിഫോ (32): ഒക്ടോബര്‍ 24-ന് ടൊറന്റോ കമ്മ്യൂണിറ്റി ഹൗസിംഗ് കോംപ്ലക്‌സില്‍ 34-കാരനായ ക്രിസ്റ്റഫര്‍ ഗോര്‍ഡന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഇയാള്‍ പട്ടികയില്‍ മൂന്നാമതാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 26 വര്‍ഷത്തെ സര്‍വീസിനിടയില്‍ താന്‍ കണ്ട ഏറ്റവും ക്രൂരമായ കുറ്റകൃത്യമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ബോളോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാക്‌സ് ലാംഗ്ലോയിസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!