Saturday, November 21, 2026

സ്റ്റേപ്പിള്‍സ് കാനഡ വെബ്സൈറ്റില്‍ സുരക്ഷാ വീഴ്ച; ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

ടൊറന്റോ: പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ സ്റ്റേപ്പിള്‍സ് കാനഡയുടെ പ്രിന്റിങ് വെബ്സൈറ്റായ ‘സ്റ്റേപ്പിള്‍സ് പ്രിന്റ് ഡോട്ട് സിഎ’യില്‍ (staplesprint.ca) നവംബര്‍ ആദ്യവാരം സൈബര്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. അജ്ഞാതരായ മൂന്നാം കക്ഷി വെബ്സൈറ്റിലേക്ക് അനധികൃതമായി കടന്നുകയറുകയും ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.

വെബ്സൈറ്റില്‍ അനധികൃത കടന്നുകയറ്റം ഉണ്ടായതായും ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി കമ്പനി ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമടങ്ങിയ ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് കമ്പനി സന്ദേശത്തില്‍ ഉറപ്പുനല്‍കുന്നു. സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സൈബര്‍ ആക്രമണകാരികളെ സിസ്റ്റത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും സ്റ്റേപ്പിള്‍സ് വ്യക്തമാക്കി.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന അജ്ഞാത ഇമെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സുരക്ഷാ വീഴ്ചയുടെ പൂര്‍ണ്ണ വ്യാപ്തി വിലയിരുത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേപ്പിള്‍സ് വക്താവ് സിബിസി ന്യൂസിനോട് പറഞ്ഞു. അതേസമയം, എത്ര ഉപഭോക്താക്കളെ ഈ സുരക്ഷാ വീഴ്ച ബാധിച്ചിട്ടുണ്ടെന്ന കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!