Sunday, November 22, 2026

ഇഎംഎസിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എഴുത്തുകാരിയും സാമൂഹിക–സാംസ്കാരിക പ്രവർത്തകയുമായിരുന്ന രാധ വയോജന കമ്മീഷൻ അംഗമായും വനിതാ കമ്മീഷൻ മുൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ മുൻ അഡ്മിനിസ്ട്രേഷൻ മാനേജർ കൂടിയായിരുന്നു.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകളായ രാധ, പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന ‘ഇ.എം.എസ്. – മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ ഇടപെടലുകൾക്കൊപ്പം എഴുത്തിലൂടെയും അവർ ശ്രദ്ധേയയായി.

1988ൽ ദേശാഭിമാനിയിൽ സീനിയർ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാധ പിന്നീട് വിവിധ ചുമതലകൾ വഹിച്ചു. 2012ൽ അഡ്മിനിസ്ട്രേഷൻ മാനേജരായി വിരമിച്ചു.

സി.കെ. ഗുപ്തനാണ് ഭർത്താവ്. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു അദ്ദേഹം. മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ.

ഇ.എം.എസ്. കുടുംബത്തിലെ പ്രധാന വ്യക്തികളിലൊരാളായിരുന്ന രാധയുടെ വിയോഗത്തിൽ രാഷ്ട്രീയ–സാമൂഹിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!