Wednesday, November 25, 2026

ന്യൂ ബ്രണ്‍സ്വിക്കില്‍ ഡീസല്‍ വില കുറഞ്ഞു; ലിറ്ററിന് 9.3 സെന്റ് ഇടിവ്

ന്യൂ ബ്രണ്‍സ്വിക്ക്: മാരിടൈം പ്രവിശ്യകളില്‍ ഡീസല്‍ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലായി ന്യൂ ബ്രണ്‍സ്വിക്കിലാണ് ഡീസല്‍ വില കുത്തനെ കുറഞ്ഞത്. രാത്രിയോടെ പ്രാബല്യത്തില്‍ വന്ന പുതിയ വിലനിര്‍ണ്ണയ പ്രകാരം ഡീസലിന് ലിറ്ററിന് 9.3 സെന്റിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രവിശ്യയിലെ ഡീസലിന്റെ പരമാവധി വില ലിറ്ററിന് 232.1 സെന്റായി താഴ്ന്നു.

അതേസമയം, ന്യൂ ബ്രണ്‍സ്വിക്കില്‍ സാധാരണ പെട്രോള്‍ (Regular self-serve gasoline) വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പ്രവിശ്യയില്‍ പെട്രോളിന്റെ പരമാവധി വില ലിറ്ററിന് 161.6 സെന്റായി തന്നെ തുടരുന്നു.

മാരിടൈം മേഖലയിലെ മറ്റ് പ്രവിശ്യകളായ നോവസ്‌കോഷയിലും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലും ചൊവ്വാഴ്ച ഇന്ധനവില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂ ബ്രണ്‍സ്വിക്കിലും ഡീസല്‍ വില കുറഞ്ഞത്. മൂന്ന് മാരിടൈം പ്രവിശ്യകളിലെയും അടുത്ത ഔദ്യോഗിക ഇന്ധനവില പരിഷ്‌കരണം വെള്ളിയാഴ്ച നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!