Thursday, November 26, 2026

വന്‍ നഗരങ്ങളെ പിന്തളളി കുടിയേറ്റക്കാരുടെ ഇഷ്ടനഗരമായി കാല്‍ഗറി

കാല്‍ഗറി: കാനഡയിലേക്ക് കുടിയേറുന്നവരുടെ ഇഷ്ടകേന്ദ്രമായി ആല്‍ബര്‍ട്ട പ്രവിശ്യയിലെ കാല്‍ഗറി (Calgary) മാറുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ (Statistics Canada) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആല്‍ബര്‍ട്ടയിലേക്ക് എത്തുന്ന പുതിയ കുടിയേറ്റക്കാരില്‍ പകുതിയോളം പേരും താമസത്തിനായി തിരഞ്ഞെടുക്കുന്നത് കാല്‍ഗറി മേഖലയാണ്.

2024-25 കാലയളവില്‍ ആല്‍ബര്‍ട്ടയിലെത്തിയ ആകെ പുതിയ കുടിയേറ്റക്കാരില്‍ 49 ശതമാനവും കാല്‍ഗറിയിലാണ് സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാല്‍ഗറിയിലേക്കുള്ള കുടിയേറ്റക്കാരുടെ നിരക്കില്‍ 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ടയിലെ മറ്റൊരു പ്രധാന നഗരമായ എഡ്മിന്റണില്‍ (Edmonton) 37.2 ശതമാനം കുടിയേറ്റക്കാരാണ് എത്തിയത്.

അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാനഡയിലെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങളായ ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയല്‍ എന്നീ വന്‍നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കാല്‍ഗറി പോലുള്ള നഗരങ്ങളിലേക്കുള്ള ജനസംഖ്യാ പ്രവാഹം വര്‍ദ്ധിക്കുന്നത് പ്രദേശത്തെ ഭവന മേഖല, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങള്‍ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!