Wednesday, November 25, 2026

തനിയെ യാത്ര ചെയ്യുന്നവര്‍ക്കും ഒന്റാരിയോയിലെ ‘HOV’ ലെയ്‌നുകള്‍ ഉപയോഗിക്കാം; പുതിയ നിയമം ജനുവരി 1 മുതല്‍

ടൊറന്റോ: തനിയെ യാത്ര ചെയ്യുന്നവര്‍ക്കും ഒന്റാരിയോയിലെ ‘HOV’ ലെയ്‌നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഒന്റാരിയോ സര്‍ക്കാര്‍. 2027 ജനുവരി 1 മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും. ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും നിലവിലുള്ള ഹൈവേ സൗകര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുമാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

HOV ലെയ്ന്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സര്‍ക്കാരിയ പറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ ആളുകള്‍ക്ക് റോഡില്‍ ചെലവഴിക്കുന്ന സമയം ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം, തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും, രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയും ഒരാള്‍ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് HOV ലെയ്‌നുകള്‍ ഉപയോഗിക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 9 മണി വരെയാണ് ഈ ഇളവ് ലഭിക്കുക. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക പെര്‍മിറ്റുകളുടെ ആവശ്യമില്ല.അതേസമയം, പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലെ പകല്‍ സമയങ്ങളിലും ഒന്നിലധികം യാത്രക്കാരുള്ള വാഹനങ്ങള്‍ക്ക് (Carpoolers) മുന്‍ഗണന തുടരും.

‘ഹൈ-ഒക്യുപന്‍സി ടോള്‍’ (HOT) പെര്‍മിറ്റ് ഉള്ളവര്‍ക്ക് നിയന്ത്രിത സമയങ്ങളിലും അര്‍ഹമായ HOV ലെയ്‌നുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ HOV ലെയ്‌നുകള്‍ തുറന്നുകൊടുക്കുന്നത് പ്രധാന ഹൈവേകളിലെ സാധാരണ ലെയ്‌നുകളിലെയും HOV ലെയ്‌നുകളിലെയും ഗതാഗതക്കുരുക്ക് ഒരുപോലെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രവിശ്യാ ഗതാഗത വകുപ്പിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!